അബുദാബി: ലോക രാജ്യങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ യുഎഇയില്‍ ആശ്വാസത്തിലേക്ക് നീങ്ങുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണം കുറയുകയും രോഗം സുഖപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നുവെന്നത് വലിയ ആശ്വാസമാണ് പകരുന്നത്.
ലോകം ഇനിയും ആശങ്കയുടെ പിടിയില്‍ നിന്നും മോചിതമായിട്ടില്ലെങ്കിലും യുഎഇയില്‍ നിന്നും ഓരോ ദിവസവും പുറത്തു വരുന്ന പരിശോധനാ ഫലങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും നല്കുന്ന ആശ്വാസം ചെറുതല്ല. യുഎഇ ഭരണാധികാരികളുടെ ആത്മവിശ്വാസവും ആരോഗ്യ രംഗത്തെ കരുതലും കരുണയുമെല്ലാം രോഗത്തെ പ്രതിരോധിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
രോഗ വ്യാപനത്തിന്റെ ആദ്യ നാളുകള്‍ ഏറെ ആശങ്ക നിറഞ്ഞതായിരുന്നുവെങ്കിലും അധികം വൈകാതെ തന്നെ പൊരുതി തോല്‍പ്പിക്കാന്‍ ആരോഗ്യ വിഭാഗത്തിന് സാധ്യമായി. ഇതു വരെ യുഎഇയില്‍ മൊത്തം 42,982 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇ തില്‍ 28,861പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. അതിവേഗത്തിലുള്ള രോഗമുക്തിയും സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവും വലിയ ആത്മവിശ്വാസമാണ് പകര്‍ന്നിട്ടുള്ളത്.
ചെവ്വാഴ്ച 342 പേര്‍ക്കാണ് യുഎഇയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. മൊത്തം 38,000 പേരില്‍ നടത്തിയ പരിശോധനയിലാണ് 732 പേര്‍ക്ക് രോഗം കണ്ടെത്തിയത്. രണ്ടു പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. 293 പേരാണ് ഇതു വരെ യുഎഇയില്‍ കൊറോണ മൂലം മരിച്ചത്. 732 പേര്‍ക്കാണ് രോഗം ഭേദപ്പെട്ടതായി രേഖപ്പെടുത്തിയത്.