യുഎഇയില്‍ പുതിയ രോഗികള്‍ 380; രണ്ടു മരണം

    അബുദാബി: യുഎഇയില്‍ ചൊവ്വാഴ്ച 380 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 40,000 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരില്‍ രോഗം കണ്ടെത്തിയത്. രണ്ടു മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 657 പേര്‍ക്ക് രോഗം സുഖപ്പെട്ടു.
    യുഎഇയില്‍ ആകെ 45,683 പേര്‍ക്കാണ് കൊറോണ 19 ഇതു വരെ സ്ഥിരീകരിച്ചത്. ഇതില്‍ 33,703 പേര്‍ രോഗമുക്തരായിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്ന് കര്‍ശന നിബന്ധനകളോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തി വരുന്നത്.