യുഎഇയില്‍ 626 പുതിയ കൊറോണ രോഗികള്‍; ഭേദമായവര്‍ 724, ഒരു മരണം

അബുദാബി: യുഎഇയില്‍ ശനിയാഴ്ച 626 പേര്‍ക്കാണ് കോവിഡ് – 19 സ്ഥിരീകരിച്ചത്. ഒരാളുടെ മരണമാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. 724 പേര്‍ക്ക് രോഗം ഭേദപ്പെട്ടതായി അറിയിപ്പില്‍ പറയുന്നു.
ഇതുവരെ യുഎഇയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 38,268 ആണ്. രോഗം ഭേദമായവരുടെ എണ്ണം 21,061 ആയി ഉയര്‍ന്നു. ഇതിനകം 275 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്. ദിനേന രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നിട്ടുള്ളത്.