യുഎഇയില്‍ 540 പേര്‍ക്കുകൂടി കൊറോണ; 745 പേര്‍ക്ക് സുഖപ്പെട്ടു, ഒരു മരണം

അബുദാബി: യുഎഇയില്‍ ഞായറാഴ്ച 540 പേര്‍ക്കുകൂടി കോവിഡ് – 19 സ്ഥിരീക രിച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു. 44,000 പേര്‍ക്ക് നടത്തിയ പരിശോധനയിലാ ണ് ഇത്രയും പേരില്‍ രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ മരണമാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി.
എന്നാല്‍ 745 പേര്‍ക്കാണ് രോഗം ഭേദപ്പെടുകയുണ്ടായി. 38,808 പേരാണ് രോഗബാധിതരായി ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 21,806 പേര്‍ ഇതിനകം രോഗമുക്തരായിട്ടുണ്ട്. 276 പേരാണ് ഇതുവരെ യുഎഇയില്‍ കൊറോണ മൂലം മരിച്ചത്.