അബുദാബി: യുഎഇയില്‍ ചൊവ്വാഴ്ച 528 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. 37,000ത്തിലധികം പേരില്‍ നടത്തിയ പരിശോധനയിലാണ് 528 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
രണ്ടു പേരുടെ മരണമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. 278 പേരാണ് ഇതു വരെ യുഎഇയില്‍ കൊറോണ മൂലം മരിച്ചത്. ചൊവ്വാഴ്ച 465 പേര്‍ക്കാണ് രോഗം ഭേദപ്പെട്ടത്.