യുഎഇയില്‍ 342 പേര്‍ക്ക് കൊറോണ; 2 മരണം, ഭേദപ്പെട്ടവര്‍ 667

    അബുദാബി: തിങ്കളാഴ്ച 342 പേര്‍ക്കാണ് യുഎഇയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 667 പേര്‍ക്കാണ് രോഗം ഭേദപ്പെട്ടതായി രേഖപ്പെടുത്തിയത്. രണ്ടു പേരുടെ മരണവുമുണ്ടായി. 291 പേരാണ് ഇതു വരെ യുഎഇയില്‍ കൊറോണ മൂലം മരിച്ചത്. മൊത്തം 42,638 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 28,129 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്.