യുഎഇയില്‍ കൊറോണ 388; രോഗം മാറിയവര്‍ 758

അബുദാബി: യുഎഇയില്‍ വീണ്ടും കൊറോണയുടെ ആശ്വാസ ദിനങ്ങളാണ്. ശനിയാഴ്ച 388 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കുറയുകയും രോഗം ഭേദപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയും ചെയ്യുന്നുവെന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്.
758 പേര്‍ക്കാണ് ശനിയാഴ്ച രോഗം സുഖപ്പെട്ടത്. ഇതു വരെ യുഎഇയില്‍ മൊത്തം 44,533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 31,754 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്.
ഒരാളുടെ മരണമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 301 പേരാണ് ഇതു വരെ യുഎഇയില്‍ കൊറോണ മൂലം മരിച്ചത്. 34,000ത്തില്‍ പരം പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് 19 പരിശോധന നടത്തിയതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.