യുഎഇയില്‍ 430 പേര്‍ കൂടി രോഗബാധിതര്‍; 760 പേര്‍ക്ക് സുഖപ്പെട്ടു

    ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഫീല്‍ ഹോസ്പിറ്റല്‍ സജ്ജീകരിച്ച സമയത്ത് വിജയ ചിഹ്‌നവുമായി സെല്‍ഫിയെടുക്കുന്ന നഴ്‌സിംഗ് സ്റ്റാഫ്. ഇവിടത്തെ പ്രദര്‍ശനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന വിശാലമായ ഹാളുകള്‍ 3,000 ബെഡുകള്‍ സജ്ജീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. (ഫയല്‍ ചിത്രം: കരീം സാഹിബ്/എഎഫ്പി)

    അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച 430 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 760 പേര്‍ക്ക് രോഗം സുഖപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
    യുഎഇയില്‍ ആകെ 46,563 പേര്‍ക്കാണ് കൊറോണ 19 ഇതു വരെ സ്ഥിരീകരിച്ചത്. ഇതില്‍ 308 പേര്‍ക്കാണ് ജീവഹാനി ഉണ്ടായത്. 110,90 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ക്കെല്ലാം രോഗം സുഖപ്പെട്ടു.
    അതിനിടെ, സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്ന കൊറോണ രോഗികളെ ആരോഗ്യ വിഭാഗം പ്രത്യേകം സജ്ജീകരിച്ച ഫീല്‍ഡ് ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ഫീല്‍ഡ് ആശുപത്രികളില്‍ മികച്ച പരിചരണമാണ് ലഭിക്കുന്നതെന്ന് ഇവിടെയുള്ള രോഗികള്‍ പറഞ്ഞു.