യുഎഇയില്‍ 449 പുതിയ രോഗികള്‍; 655 പേര്‍ക്ക് സുഖപ്പെട്ടു

അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച 449 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 43,551 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരില്‍ രോഗം കണ്ടെത്തിയത്. ഒ രു മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 314 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്.
655പേര്‍ക്ക് രോഗം സുഖപ്പെട്ടു. യുഎഇയില്‍ ആകെ 48,246 പേര്‍ക്കാണ് കൊറോണ -19 ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 37,076 പേര്‍ രോഗമുക്തരായിട്ടുണ്ട്. യുഎഇയില്‍ 10,856 പേര്‍മാത്രമാണ് നിലവില്‍ രോഗബാധിതരായി കഴിയുന്നത്. മറ്റുള്ളവരെല്ലാം രോഗമുക്തരായി.
രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനെത്തുടര്‍ന്ന് കര്‍ശന നിബന്ധനകളോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സാധാരണ വിധത്തിലേക്ക് കൊണ്ടുവരുന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎഇയിലെ പള്ളികള്‍ ബുധനാഴ്ച മുതല്‍ തുറക്കും. 30ശമതമാനം പേര്‍ക്കാണ് നമസ്‌കാരത്തിന് അനുമതി നല്‍കിയിട്ടുള്ളത്.