യുഎഇയില്‍ 596 പുതിയ കോവിഡ് കേസുകള്‍, മൂന്നു മരണം

ആകെ രോഗബാധിതര്‍ 35,788. ആകെ രോഗമുക്തര്‍ 18,726

ദുബൈ: യുഎഇയില്‍ 596 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 35,788 ആയെന്നും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്നു മരണങ്ങളാണ് യുഎഇയില്‍ ചൊവ്വാഴ്ചയുണ്ടായത്. ഇതോടെ, രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 269 ആയി. ചൊവ്വാഴ്ച രോഗമുക്തരുടെ എണ്ണം 388 ആണ്. ഇതോടെ, ആകെ രോമഗമുക്തരുടെ എണ്ണം 18,726 ആയും ഉയര്‍ന്നു. 35,000 അഡീഷണല്‍ കോവിഡ് ടെസ്റ്റുകളിലൂടെയാണ് ഏറ്റവും പുതിയ രോഗികളെ കണ്ടെത്താനായത്.