യുഎഇയില്‍ 659 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരണം; മൂന്നുമരണം

അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച 659 പേര്‍ക്കുകൂടി കോവിഡ് – 19 സ്ഥിരീകരിച്ചു. മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു. 419 പേര്‍ക്ക് രോഗം ഭേദമായതായി അറിയിപ്പില്‍ വ്യക്തമാക്കി.
ഇതുവരെ യുഎഇയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 37,018 ആയി ഉയര്‍ന്നു. രോഗം ഭേദമായവരുടെ എണ്ണം 19,572 ആണ്. ഇതിനകം 273 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്.