കോവിഡ്: കൂത്തുപറമ്പ് സ്വദേശി ഡല്‍ഹിയില്‍ മരിച്ചു

7

ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൂത്തുപറമ്പ് സ്വദേശിയായ രാജീവ് കൃഷണനാണ് (47)മരിച്ചത്. ഡല്‍ഹി ഹൈക്കോടതി ജീവനക്കാരനാണ്. ഡല്‍ഹി ദില്‍ഷാദ് കോളനിയിലാണ് താമസം. രാജീവ് ഗാന്ധി ആസ്പത്രയില്‍ ചികിത്സക്കിടെയായിരുന്നു മരണം. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള മലയാളികളാണ് മരിച്ചത്. ഇതുവരെ 2035 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം അന്‍പതിനായിരവും കടന്നിട്ടുണ്ട്.