സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക്
കണ്ണൂര്‍: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കഴിഞ്ഞ മാസം 27ന് കുവൈത്തില്‍ നിന്ന് ജെ91405 വിമാനത്തിലെത്തിയ തോട്ടട സ്വദേശിയായ 59 കാരനും 31ന് നൈജീരിയയില്‍ നിന്ന് പി47812 വിമാനത്തിലെത്തിയ ആലക്കോട് സ്വദേശിനിയായ 31 കാരിയുമാണ് വിദേശത്ത് നിന്ന് എത്തിയവര്‍.
23ന് ചെന്നൈയില്‍ നിന്നെത്തിയ മൗവ്വഞ്ചേരി സ്വദേശിയായ 20കാരന്, മുംബൈയില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശിനിയായ 28കാരി എന്നിവരാണ് കോവിഡ് ബാധിച്ച മറ്റ് രണ്ട് പേര്. തില്ലങ്കേരി സ്വദേശിയായ 60കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗികള്‍ ഇതുവരെ-267 രോഗമുക്തി നേടി 146 പേര്
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 267 ആയി. ഇവരില്‍ 146 പേരാണ് രോഗം ഭേദമായി ആസ്പത്രി വിട്ടത്.
നിരീക്ഷണത്തില്‍ 9735 പേര്
നിലവില്‍ ജില്ലയില്‍ 9735 പേരാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 52 പേരും കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 84 പേരും തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ 33 പേരും കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ 28 പേരും വീടുകളില്‍ 9538 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധിച്ചത് 8799 സാമ്പിള്‍
ഇതുവരെ 9182 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഫലം ലഭിച്ചത് 8799 എണ്ണത്തിന്റേതാണ്. 8297 എണ്ണം നെഗറ്റീവാണ്. 379 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.