കോവിഡ് 19: ഡെക്സാമെത്താസോണ്‍ ഉപയോഗം
മരണ നിരക്ക് മൂന്നില്‍ ഒന്നായി കുറക്കുംഉദര സംബന്ധമായ അസുഖങ്ങള്‍ക്ക്
നിലവില്‍ ഉപയോഗത്തിലുള്ള മരുന്നാണ് ഡെക്സാമെത്താസോണ്‍
വെന്റിലേറ്ററില്‍ കഴിഞ്ഞ അതീവ
ഗുരുതരാവസ്ഥയിലുള്ളവരിലാണ്
മരുന്നു പരീക്ഷിച്ച് വിജയം കണ്ടത്
ലണ്ടന്‍: കോവിഡ് 19നെതിരെ പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. ജനറിക് സ്റ്റിറോയ്ഡ് മരുന്നായ ഡക്സാമെത്താസോണ് ആണ് കോവിഡ് രോഗബാധയെതുടര്ന്നുള്ള മരണ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. രോഗബാധ ഗുരുതരമായവരില്‍ കുറഞ്ഞ അളവില്‍ മരുന്നു നല്കിയപ്പോള് തന്നെ മരണ നിരക്ക് മൂന്നില്‍ ഒന്നായി കുറഞ്ഞതായാണ് ഗവേഷകര്‍ പറയുന്നത്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ റിക്കവറിയുമായി സഹകരിച്ചാണ് പഠനം നടത്തിയത്. വൈകാതെ തന്നെ കോവിഡ് ചികിത്സാ രംഗത്ത് നിര്‍ണായക സാന്നിധ്യമായി ഡെക്സാമെത്താസോണ്‍ മാറുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
രോഗാം ബാധിച്ച് ഗുരുതരാവസ്ഥയില്‍ എത്തുകയും വെന്റിലേറ്ററില്‍ കൃത്രിമ ഓക്സിജന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തുകയും ചെയ്തിരുന്നവരിലാണ് മരുന്നു പരീക്ഷിച്ചതെന്നും കുറേ ജീവനുകള്‍ ഇതിലൂടെ രക്ഷിക്കാന്‍ കഴിഞ്ഞതായും താരതമ്യേന കുറഞ്ഞ ചെലവ് മാത്രമേ ഇതിനു വരുന്നുള്ളൂവെന്നും ഗവേഷണത്തിന് നേതൃത്വം നല്കിയ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രഫസര്‍ മാര്ട്ടിന് ലാന് ഡ്രേ പറഞ്ഞു.
ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നിലവില്‍ ഉപയോഗത്തിലിരിക്കുന്ന മരുന്നാണ് ഡെക്സാമത്താസോണെന്ന് ഗവേഷണ സംഘത്തില്‍ അംഗമായ പീറ്റര്‍ ഹോര്‍ബി പറഞ്ഞു. മരുന്നിന്റെ ഉപയോഗം മരണ നിരക്ക് ഗണ്യമായി കുറക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വലിയ മുന്നേറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രോഗികളില്‍ കോവിഡ് 19 വൈറസിന്റെസാന്നിധ്യം ഇല്ലാതാക്കുന്നതിനോ വൈറസിനോ നശിപ്പിക്കുന്നതിനെ ഡെക്സാമെത്താസോണിന് കഴിയുമോ എന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മരണ നിരക്ക് കുറക്കാമെന്നത് മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ലോകത്തൊട്ടാകെ കോവിഡ് 19 ബാധിച്ച് 4,31,000പേരാണ് ഇതുവരെ മരിച്ചത്. ഇന്ത്യയില്‍ മാത്രം 10,000ത്തോളം പേര്‍ക്ക് ജീവന് നഷ്ടമായി.