സിപിടി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ 23ന് പുറപ്പെടും

ദുബൈ: ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സിപിടി) യുഎഇ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള രണ്ട് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ ചൊവ്വാഴ്ച പുറപ്പെടും. 23ന് ഉച്ചക്ക് ശേഷം ഷാര്‍ജയില്‍ നിന്നും വൈകുന്നേരം ദുബൈയില്‍ നിന്നുമായി കണ്ണൂരിലേക്കാണ് വിമാനങ്ങള്‍ പുറപ്പെടുന്നതെന്ന് സിപിഡി യുഎഇ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മഹ്മൂദ് പറക്കാട്ട്, ഷഫീല്‍ കണ്ണൂര്‍, നാസര്‍ ഒളകര, ഹബീബ് മാട്ടൂല്‍, മുസമ്മില്‍ അബൂബക്കര്‍, മഹേഷ് പള്ളിപ്പാട്, അബ്ദുല്‍ ഗഫൂര്‍ പാലക്കാട് എന്നിവര്‍ അറിയിച്ചു.
എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഗര്‍ഭിണികള്‍, രോഗികള്‍, പ്രായമായവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയില്‍ വന്നു തിരിച്ചു പോകാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും സംഘാടകര്‍ അറിയിച്ചു.