സിപിടി ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറന്നുയര്‍ന്നു

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം യുഎഇ സെന്‍ട്രല്‍ കമ്മിറ്റി ടീം

ദുബൈ: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം (സിപിടി) യുഎഇ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനങ്ങളും പറന്നുയര്‍ന്നു. അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ചെവ്വാഴ്ച പുലര്‍ച്ചെ 2 മണിക്ക് ദുബൈയില്‍ നിന്നും ഉച്ച രണ്ട് മണിക്ക് ഷാര്‍ജയില്‍ നിന്നുമായി രണ്ട് വിമാനങ്ങളാണ് കണ്ണൂരിലേക്ക് പുറപ്പെട്ടത്.
പ്രായം ചെന്ന രോഗികള്‍, ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, യുഎഇയില്‍ ജോലി തേടിയെത്തിയ ഉദ്യോഗാര്‍ത്ഥികള്‍, വേനലവധി ചെലവഴിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയവര്‍ എന്നിങ്ങനെ 357 യാത്രക്കാരെയാണ് സിപിടിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സുരക്ഷിതമായി നാട്ടിലേക്കെത്തിച്ചത്.
കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ മഹ്മൂദ് പറക്കാട്ട്, ഷഫീല്‍ കണ്ണൂര്‍, രാഹുല്‍ രാമകൃഷ്ണന്‍, നാസര്‍ ഒളകര, ഹബീബ് മാട്ടൂല്‍, മുസമ്മില്‍ അബൂബക്കര്‍, ഗഫൂര്‍ പാലക്കാട്, മഹേഷ് പള്ളിപ്പാട്, എമിറേറ്റ്‌സ് കമ്മിറ്റി ഭാരവാഹികളായ അനസ് കൊല്ലം, മനോജ്, ഹാഷിം അയില്ലത്ത്, സൂഫി അനസ് എന്നിവര്‍ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ബുഖനാഴ്ച കോഴിക്കോട്ടേക്കും സര്‍വീസുണ്ടായിരുന്നു. ജൂണ്‍ 27ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കും, 29ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ഫ്‌ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്ത കാര്യം സംഘാടകര്‍ അറിയിച്ചു.