ദുബൈ: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം (സിപിടി) യുഎഇ കേന്ദ്ര കമ്മിറ്റിയുടെ നാലാമത് ചാര്‍ട്ടേഡ് വിമാനം 27ന് ശനിയാഴ്ച ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത് പരിചയമുള്ള ഗോ ട്രാവലുമായി സഹകരിച്ചു കൊണ്ടാണ് സിപിടി വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്.
എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത മുന്‍ഗണനാ വിഭാഗത്തിലുള്ള 180 യാത്രക്കാരെ നാട്ടിലേക്കെത്തിക്കുമെന്ന് സിപിടി യുഎഇ കേന്ദ്ര സമിതി ഭാരവാഹികളായ മഹ്മൂദ് പറക്കാട്ട്, മുസമ്മില്‍ അബൂബക്കര്‍, ഷഫീല്‍ കണ്ണൂര്‍, നാസര്‍ ഒളകര, ഹബീബ് മാട്ടൂല്‍ എന്നിവര്‍ അറിയിച്ചു.