അല്‍ ഐന്‍: അല്‍ ഐന്‍ കെഎംസിസി നേതാവും പാലക്കാട് ജില്ലാ കെഎംസിസി മുന്‍ പ്രസിഡന്റുമായിരുന്ന അലി ഹാജി മോളൂര്‍ തിങ്കളാഴ്ച നാട്ടില്‍ നിര്യാതനായി. പാലക്കാട് ജില്ലയിലെ നെല്ലായ മോളൂര്‍ സ്വദേശിയാണ്.
ആത്മാര്‍ത്ഥമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം മുന്‍ കാലങ്ങളില്‍ അല്‍ ഐന്‍ സുന്നി യൂത്ത് സെന്റര്‍, സിഎച്ച് സെന്റര്‍, വല്ലപ്പുഴ ദാറുന്നജാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു. അത്തിപ്പറ്റ മൊയ്തീന് കുട്ടി ഉസ്താദിന്റെ ഇഷ്ട അനുയായി കൂടിയായിരുന്നു.
അലി ഹാജിയുടെ നിര്യാണത്തില്‍ അല്‍ ഐന്‍ കെഎംസിസി, സുന്നി യൂത്ത് സെന്റര്‍ അനുശോചനം രേഖപ്പെടുത്തി.