അബുദാബി: റജബ് കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ ഫൈസല്‍ കാരാട്ടിന്റെ പിതാവ് കാപ്പാട് അറബിത്താഴത്ത് അബ്ദുല്‍ ഖാദര്‍ (80) നിര്യാതനായി. കേരള ആരോഗ്യ വിഭാഗ ത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള പരേതന് 10 വര്‍ഷം കുവൈത്ത് കൊമേഴ്സ്യല്‍ ബാങ്കില്‍ ജോലി ചെയ്തിരുന്നു. കാപ്പാട്ടെ പഴയ കാല കോണ്‍ഗ്രസ് നേതാവും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു. പരേതയായ കാരാട്ട് ഖദീജ, ആയിഷ വില്യാപ്പള്ളി എന്നിവര്‍ ഭാര്യമാരാണ്. മറ്റു മക്കള്‍: മുഹമ്മദ് സാദിഖ് (റജബ് കാര്‍ഗോ കോഴിക്കോട്), ഷാനവാസ് (അബുദാബി), ഫസീല (കുവൈത്ത്). മരുമക്കള്‍: മുഹമ്മദ് മനോളി (കുവൈത്ത്), നിഷാന മാട്ടറ, റജീന, ഷാഹിന. സഹോദരങ്ങള്‍: എ.ടി അബ്ദുള്ള (റിട്ട. വില്ലേജ് ഓഫീസര്‍, എ.ടി അഹമ്മദ് (റിട്ട. കൃഷി ഓഫീസര്‍), എ.ടി അബൂബക്കര്‍ (റിട്ട. സബ് രജിസ്ട്രാര്‍), കുട്ടീബി, കദീജ. ഖബറടക്കം കാപ്പാട് ചെറിയ പള്ളിയില്‍.