കുവൈത്ത് കെഎംസിസിയുടെ ആദ്യ കാല ജന.സെക്രട്ടറി പി.എ റഷീദിന്റെ നിര്യാണത്തില്‍ അനുശോചനം

228
പി.എ റഷീദ്

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസിയുടെ ആദ്യ കാല ജന.സെക്രട്ടറിയും മുന്‍ ഉപദേശക സമിതി ചെയര്‍മാനുമായ പി.എ റഷീദിന്റെ (64) നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജന.സെക്രട്ടറി റസാഖ് പേരാമ്പ്രയും അനുശോചനം രേഖപ്പെടുത്തി.
നാട്ടില്‍ ഹൃദയാഘാതം മൂലമാണ് പി.എ റഷീദ് നിര്യാതനായത്. 2001-2003 കാലഘട്ടത്തില്‍ ജന.സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രതിസന്ധി ഘട്ടത്തില്‍ സംഘടനയെ മുന്നോട്ട് നയിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചവരില്‍ പ്രമുഖനായിരുന്നു. സംഘടനാ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച റഷീദ് സംഘടനാ സംബന്ധമായ ഇടപാടുകളില്‍ കണിശത പുലര്‍ത്താന്‍ പ്രവര്‍ത്തകരെ ഉണര്‍ത്തുമായിരുന്നു. നല്ല സംഘാടകന്‍ എന്നതിന് പുറമെ, നല്ല വായനക്കാരനും വാഗ്മിയും എഴുത്തുകാരനുമായിരുന്ന പി.എ റഷീദിന്റെ മരണം സമൂഹത്തിനും സമുദായത്തിനും തീരാനഷ്ടമാണെന്നും നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. പി.എ റഷീദിന്റെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി 8ന് തിങ്കളാഴ്ച രാത്രി 9 മണിക്ക് ഓണ്‍ലൈന്‍ അനുശോചന യോഗം സംഘടിപ്പിക്കുന്നുണ്ട്.