റാഷിദിന്റെ മയ്യിത്ത് ഖബറടക്കി

196
റാഷിദ് ടി.പി

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കുവൈത്ത് കെഎംസിസി അംഗമായ കാസര്‍കോട് ചെറുവത്തൂര്‍ പഞ്ചായത്തിലെ തുരുത്തി സ്വദേശി റാഷിദ് ടി.പി(40)യുടെ മയ്യിത്ത് ഖബറടക്കി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനാല്‍ മരണ കാരണം ഹൃദയാഘാതമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുന്‍പ് നാട്ടില്‍ ചികിത്സ തേടിയിരുന്നു. പിതാവ്: പരേതനായ അഹമ്മദ് ടി.പി. മാതാവ്: പരേതയായ കുഞ്ഞാമിന. ഭാര്യ: നസീറ.പി. മക്കള്‍: ഹിബ (14), നബീല്‍ (10). സഹോദരന്‍: നിസാര്‍ ടി.പി. സമ്പൂര്‍ണ കര്‍ഫ്യൂ മൂലം അടച്ചിട്ടിരുന്ന തന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്താന്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അമീരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കുവൈത്ത് കെഎംസിസി ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്രയുടെ നേതൃത്വത്തില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ കെഎംസിസി നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഇഖ്ബാല്‍ മാവിലാടം, ഷാഫി കൊല്ലം, നിസാര്‍ അലങ്കാര്‍, മുനീര്‍ പാലോളി, അബ്ദുല്ല മാലിയില്‍, തസ്‌ലിം തുരുത്തി, റഫീഖ് തുരുത്തി, ഫത്താഹ് മാവിലാടം, അഹ്മദ് അജ്മല്‍, താഹ തുരുത്തി, സംസം റഷീദ് എന്നിവര്‍ പങ്കെടുത്തു. ഖബറടക്കവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഇഖ്ബാല്‍ മാവിലാടം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.