അല്‍ ഐന്‍: അല്‍ ഐന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അണുവിമുക്തമാക്കല്‍ കോവിഡ് 19 ടെസ്റ്റിംഗ് പ്രോഗ്രാമിന്റെ ഘട്ടം-4 ഇന്ന് തുടങ്ങും. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആരോഗ്യ മന്ത്രാലയമാണ് ഈ പ്രോഗ്രാം നടപ്പാക്കുന്നത്.
പ്രദേശം അണുവിമുക്തമാക്കുന്ന സമയത്ത് തൊഴിലാളികള്‍ ഇവിടേക്ക് വരുന്നതും പോകുന്നതും നിയന്ത്രിച്ച് ദൈനംദിന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരും.
വിസാ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കില്ല. എന്നാല്‍, സാമൂഹിക സുരക്ഷ പരിരക്ഷിക്കുന്നതുംകൊറോണ വൈറസിന്റെ വ്യാപനം തടയുന്നതുമാണ് പ്രധാന ലക്ഷ്യം.
അണുവിമുക്തമാക്കല്‍ ടെസ്റ്റിംഗ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഈ പ്രദേശത്ത് താമസിക്കുന്നവര്‍ സഹകരിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.