ഡിസ്റ്റിംഗ്വിഷ്ഡ് സ്‌കൂള്‍ പുരസ്‌കാരം: ഔവര്‍ ഓണ്‍ എച്ച്എസ് ഷാര്‍ജ ബോയ്‌സിന് രണ്ടാം സ്ഥാനം

216
'ദി ഡിസ്റ്റിംഗ്വിഷ്ഡ് സ്റ്റുഡന്റ്' കാറ്റഗറി അവാര്‍ഡ് നേടിയ ഗൗരവ് ജയപ്രകാശ്

ഗൗരവ് ജയപ്രകാശിന് ‘ദി ഡിസ്റ്റിംഗ്വിഷ്ഡ് സ്റ്റുഡന്റ്’ കാറ്റഗറി അവാര്‍ഡ്

ഷാര്‍ജ: ഷാര്‍ജ എക്‌സലന്‍സ് അവാര്‍ഡിന്റെ 26-ാം എഡിഷനില്‍ ‘ദി ഡിസ്റ്റിംഗ്വിഷ്ഡ് സ്‌കൂള്‍’ പുരസ്‌കാരം ഔവര്‍ ഓണ്‍ ഇംഗ്‌ളീഷ് ഹൈസ്‌കൂള്‍ ഷാര്‍ജ ബോയ്‌സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ എജുകേഷന്‍ കൗണ്‍സില്‍ യുഎഇയിലെ മികച്ച സ്‌കൂളുകള്‍ക്ക് നല്‍കുന്നതാണ് ഈ അവാര്‍ഡ്. ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഈ അവാര്‍ഡിന്റെ രക്ഷാധികാരി. വിദ്യാഭ്യാസ മേഖലയില്‍ മികവ് തെളിയിച്ച വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതേ സ്‌കൂളിലെ ഗ്രേഡ് 6 വിദ്യാര്‍ത്ഥിയായ ഗൗരവ് ജയപ്രകാശ് ‘ദി ഡിസ്റ്റിംഗ്വിഷ്ഡ് സ്റ്റുഡന്റ്’ കാറ്റഗറി അവാര്‍ഡ് കരസ്ഥമാക്കി. സ്‌കൂളിലെ അധ്യാപക-വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഈ വിജയത്തിന്റെ ചാലക ശക്തികള്‍. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം, അധ്യാപകരുടെ തൊഴില്‍പരമായ വികസനം, സാമൂഹിക സേവനം, മാതാപിതാക്കളുമായുള്ള സഹകരണം, ദേശീയവും അന്തര്‍ദേശീയവുമായ മത്സരങ്ങള്‍, വിദ്യാര്‍ത്ഥികളുടെ പഠന മികവ് തുടങ്ങി വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഔവര്‍ ഓണ്‍ ഇംഗ്‌ളീഷ് ഹൈസ്‌കൂള്‍ ഷാര്‍ജ ഗേള്‍സ്, അബുദാബി എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂള്‍ എന്നിവയാണ് ഈ വര്‍ഷം പുരസ്‌കാരം ലഭിച്ച മറ്റു സ്‌കൂളുകള്‍.


ഔവര്‍ ഓണ്‍ ഇംഗ്‌ളീഷ് ഹൈസ്‌കൂള്‍ ഷാര്‍ജ ബോയ്‌സ് പ്രിന്‍സിപ്പല്‍ ശ്രീവല്‍സന്‍ മുരുഗന്‍