ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ്‌സ്: പുതിയ സമയക്രമം

ദുബൈ: ദുബൈ കെഎംസിസിയുടെ ആദ്യ ഘട്ട ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് ജൂണ്‍ 11നും 12നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും. 11ന് വ്യാഴാഴ്ച ഇന്‍ഡിഗോയുടെ ഒരു സര്‍വീസും 12ന് രണ്ടു സര്‍വീസുകളുമാണുള്ളത്.
അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ചുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ പുതിയ സമയക്രമമനുസരിച്ചായിരിക്കുമെന്ന് ദുബൈ കെഎംസിസി അറിയിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിക്കും വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിക്കും രാവിലെ 9 മണിക്കുമാണ് ഇന്‍ഡിഗോ വിമാനങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുക. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും ദുബൈ കെഎംസിസി ഭാരവാഹികള്‍ വ്യക്തമാക്കി.