ദുബൈ കെഎംസിസിയുടെ പതിനാറാമത്തെ വിമാനവും പറന്നു

    ശനിയാഴ്ച മൂന്നു വിമാനങ്ങള്‍

    ദുബൈ: തണലായ് കൂടെയുണ്ടെന്ന് പ്രവാസികളെ ബോധ്യപ്പെടുത്തി വേദനിക്കുന്നവരെ ചേര്‍ത്തുപിടിച്ച് ദുബൈ കെഎംസിസി സംസ്ഥാന കമ്മറ്റി കോവിഡ് കാലത്ത് അഭിമാനകരമായ പ്രവര്‍ത്തനമാണ് നടത്തി വന്നത്. കോവിഡ് ഭീതിയാല്‍ പ്രയാസപ്പെട്ടവരെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തന ഭാഗമായി ഇതിനകം 16 വിമാനങ്ങള്‍ പറന്നുയര്‍ന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളിലേക്കാണ് ഏറ്റവും ഒടുവില്‍ വിമാനങ്ങള്‍ പോയത്. തുടര്‍ ദിവസങ്ങളിലും നിരവധി ഫ്‌ളൈറ്റുകള്‍ സംസ്ഥാന കമ്മിറ്റിയുടേതായി ചാര്‍ട്ടര്‍ ചെയ്ത് വരാനുണ്ട്. ശനിയാഴ്ച മൂന്നു വിമാനങ്ങള്‍ കൂടി നാട്ടിലേക്ക് പറക്കും.
    പ്രവാസികളെ യാത്രയയക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സംസ്ഥാന നേതാക്കളായ മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, റഈസ് തലശ്ശേരി, എന്‍.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, മജീദ് മടക്കിമല, നിസാമുദ്ദീന്‍ കൊല്ലം എന്നിവരും വിവിധ ജില്ലാ-മണ്ഡലം നേതാക്കളും വളണ്ടിയര്‍ അംഗങ്ങളും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.