ദുബൈ കെഎംസിസി: രണ്ടും മൂന്നും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും നാട്ടിലേക്ക് പോയി

ദുബൈ: ദുബൈ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിലെ പ്രഥമ ഘട്ടത്തിലെ രണ്ടും മൂന്നും വിമാനങ്ങള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.15നും രാവിലെ 6.15നും കോഴിക്കോട്ടേക്ക് പറന്നു. ഇന്‍ഡിഗോയുടെ വിമാനങ്ങളില്‍ 171 യാത്രക്കാര്‍ വീതമാണുണ്ടായിരുന്നത്. കോവിഡ് 19 ടെസ്റ്റില്‍ ഒരാള്‍ പോസിറ്റീവായി. ഇദ്ദേഹത്തിന് പോകാനാവാത്ത സാഹചര്യത്തില്‍ പകരം മറ്റൊരാള്‍ നാട്ടിലേക്ക് പോയി.
യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറി നിസാര്‍ തളങ്കര, ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍,
ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റുമാരായ റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, എന്‍.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കളം, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, സെക്രട്ടറിമാരായ കെ.പി.എ സലാം, മജീദ് മണിയോടന്‍, ഒ.മൊയ്തു, എസ്.നിസാമുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഷുക്കൂര്‍ എറണാകുളം തുടങ്ങിയവര്‍ നാട്ടിലേക്ക് പോകുന്നവരെ യാത്രയാക്കാനും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ഷാര്‍ജ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.