ദുബൈ കെഎംസിസിയുടെ ഏഴാമത് വിമാനം തലസ്ഥാന നഗരിയില്‍

125
തിരുവനന്തപുരത്തേക്കുള്ള ദുബൈ കെഎംസിസിയുടെ ആദ്യ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള ദുബൈ-തിരുവനന്തപുരം ജില്ലാ കെഎംസിസിയുടെ സേഫ്റ്റി കിറ്റ് ഉദ്ഘാടനം കെഎംസിസി സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ കൊല്ലം നിര്‍വഹിക്കുന്നു. മുസ്തഫ തിരൂര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, അഡ്വ. സാജിദ്, ജാസിം കല്ലമ്പലം, മുനീര്‍, അന്‍സാര്‍ സമീപം

ദുബൈ: പ്രവാസി സംഘടനകളില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് ആദ്യമായി ദുബൈയില്‍ നിന്നും വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് ദുബൈ കെഎംസിസിയാണ്. 178 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തില്‍ ജോലി നഷ്ടമായി മാസങ്ങളായി കഷ്ടപ്പെടുന്നവര്‍, ഗര്‍ഭിണികള്‍, വിസിറ്റ് വിസയില്‍ വന്ന് ജോലി കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍, അസുഖ ബാധിതര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്.
ഈ വിമാനത്തില്‍ യാത്രയായവര്‍ക്കെല്ലാം ദുബൈ-തിരുവനന്തപുരം ജില്ലാ കെഎംസിസിയുടെ മാസ്‌ക്, ഫേസ് ഷെയ്ഡ്, ഹാന്‍ഡ് ഗ്‌ളൗസ് എന്നിവയടങ്ങിയ സേഫ്റ്റി കിറ്റ് നല്‍കി. കെഎംസിസി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുസ്തഫ തിരൂര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, അഡ്വ. സാജിദ്, നിസാമുദ്ദീന്‍ കൊല്ലം, കെ.പി.എ സലാം എന്നിവരും; തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ ഷാ, സിധീര്‍, അഹ്മദ് ഗനി, ജാസിം കല്ലമ്പലം, മുനീര്‍, അമീന്‍, സാജിദ്, അന്‍സാര്‍ എന്നിവരും സന്നിഹിതരായിരുന്നു.