ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ്: ഫ്‌ളൈ ദുബൈ 13ന് കണ്ണൂരിലേക്ക്

    208

    ദുബൈ: ദുബൈ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിലെ രണ്ടാം ഘട്ടത്തിലെ ആദ്യ സര്‍വീസ് ഫ്‌ളൈ ദുബൈ 13നാരംഭിക്കും. ശനിയാഴ്ച ഉച്ച 2ന് ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2ല്‍ നിന്നായിരിക്കും കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെടുകയെന്ന് ദുബൈ കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. 180 യാത്രക്കാരാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യുക. യാത്രക്കാര്‍ 5 മണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്തേണ്ടതാണ്. മറ്റു വിമാനങ്ങള്‍ അടുത്ത ദിവസങ്ങളിലായി സര്‍വീസ് നടത്തും.