ദുബൈ: ദുബൈ കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളിലെ നാലാമത്തേത് ഫ്ളൈ ദുബൈ ജൂണ്‍ 13ന് ഉച്ച 2 മണിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-2ല്‍ നിന്ന് 180 യാത്രക്കാരുമായി കണ്ണൂരിലേക്ക് പറന്നു. ഗര്‍ഭിണികള്‍, പ്രായമായവര്‍, മെഡിക്കല്‍ എമര്ജെന്സിയുള്ളവര്, തൊഴില്‍ നഷ്ടമായവര്‍ എന്നീ മുന്‍ഗണനാക്രമം പാലിച്ചു തന്നെയാണ് ഈ വിമാനത്തിലും യാത്രക്കാര്‍ നാട്ടിലേക്ക് പോയത്.
യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്, ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, മുന്‍ സംസ്ഥാന കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ റഈസ് തലശ്ശേരി, ആവയില്‍ ഉമ്മര്‍ ഹാജി, സ്റ്റേറ്റ് സെക്രട്ടറിമാരായ കെ.പി.എ സലാം, ഒ.മൊയ്തു, മജീദ് മടക്കിമല, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ വിമാനത്തില്‍ പോകുന്നവരെ യാത്രയാക്കാനും നടപടിക്രമങ്ങള്‍ക്കുമായി ദുബൈ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
ദുബൈ കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന ഫ്ളൈ ദുബൈയുടെ അടുത്ത വിമാനം ജൂണ്‍ 14ന് വൈകുന്നേരം 5 മണിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും.