ദുബൈ: ദുബൈ-പുഴാതി മേഖലാ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് 25ന് വ്യാഴാഴ്ച ഉച്ച 2.30ന് റാസല്‍ഖൈമയില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും. ഏറ്റവും പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുറച്ചു പേര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്കി. 10 പേര്‍ക്ക് ഭാഗികമായും ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഒരു പഞ്ചായത്ത് കെഎംസിസി ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നത് ഇതാദ്യമാണ്. പ്രസിഡന്റ് കെ.വി അബ്ദുല്‍ സലീം, ടി.പി അബ്ദുന്നാസര്‍, ജംഷീര്‍ പി.വി, സമദ് വി.സി.ബി, അബ്ദുല്‍ സത്താര്‍ ഹാജി, പി.പി നൗഫല്‍, പി.എം ഷാജഹാന് എന്നിവരുടെ നിരന്തര പ്രവര്‍ത്തനവും ദുബൈ കെഎംസിസി സംസ്ഥാന-ജില്ലാ-മണ്ഡലം-പുഴാതി പഞ്ചായത്ത് കെഎംസിസി നേതാക്കളുടെ പിന്തുണയും പുഴാതിയിലെ കെഎംസിസി പ്രവര്‍ത്തകരുടെ സഹകരണവും കൊണ്ടാണ് ഈ ചരിത്ര ദൗത്യം പൂവണിയാന്‍ പോകുന്നത്.
കോവിഡ് കാലത്ത് ദുബൈ, അജ്മാന്, ഷാര്‍ജ ഭാഗങ്ങളിലുള്ള ആയിരത്തോളം ഭക്ഷ്യ കിറ്റുകള്‍ ദുബൈ-പുഴാതി മേഖലാ കെഎംസിസി വിതരണം നടത്തിയിരുന്നു. പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരവധി പേര്‍ക്കും സഹായങ്ങള്‍ നല്കി.
ബദര്‍ പള്ളി ശാഖാ മുസ്ലിം ലീഗ്, കെഎംസിസി, യൂത്ത് ലീഗ് ആഭിമുഖ്യത്തില്‍ നാട്ടിലെത്തുന്നവര്‍ക്ക് വീടുകളിലേക്ക് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.