ചെര്‍ക്കളം സ്മരണാര്‍ത്ഥം എസ്ടിയുവിന് സമര്‍പ്പിച്ച് കൊണ്ടുള്ള യാത്ര റാസല്‍ഖൈമയില്‍ നിന്ന്
ദുബൈ: ഒരു പുരുഷായുസ്സ് മുഴുവനും സമൂഹത്തിനായി മാറ്റി വെച്ച് ആറ് പതിറ്റാണ്ടു കാലം കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളില്‍ സൂര്യ തേജസ്സായി വെട്ടിത്തിളങ്ങിയ ആര്‍ജവത്തിന്റെയും നിലപാടിന്റെയും ആള്‍രൂപം മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും എസ്ടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ സ്മരണക്ക് മുന്നില്‍ സ്വതന്ത തൊഴിലാളി യൂണിയന് തൊഴിലാളി പ്രസ്ഥാനത്തിന് സമര്‍പ്പിച്ച് ദുബൈ-ഉദുമ മണ്ഡലം കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് 4 മണിക്ക് റാസല്‍ഖൈമയില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നുയരും. കോവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വിപ്ളവം തീര്‍ത്ത ഉദുമ മണ്ഡലം കമ്മിറ്റി ദുബൈയിലും മറ്റു എമിറേറ്റുകളിലും കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മുന്നോട്ടു വന്നിരിക്കുകയാണ്. മണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്തുകളില്‍ നിന്നും രജിസ്ട്രേഷന് ചെയ്തവര്‍ക്കാണ് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് യാത്ര ചെയ്യാന്‍ അവസരം നല്‍കിയിരിക്കുന്നത്.
180 യാത്രക്കാരുമായി പറന്നുയരുന്ന വിമാനത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 10 ഓളം സൗജന്യ യാത്രക്കാരും ഇന്ന് പറക്കുന്ന വിമാനത്തില്‍ ഉള്‍പ്പെടുന്നു.
മണ്ഡലത്തിന് കീഴിലായി ആദ്യ വിമാനം ഇന്ന് പറന്നു കഴിഞ്ഞാല്‍ രണ്ടാം ഘട്ട വിമാനം അടുത്താഴ്ചക്കുള്ളില്‍ തന്നെയുണ്ടാകുമെന്ന് മണ്ഡലം നേതാക്കളായ ഇസ്മായില്‍ നാലാംവാതുക്കല്, ഷബീര്‍ കീഴുര്‍, സി.എ ബഷീര്‍ പള്ളിക്കര, ഷംസീര്‍ അഡൂര്‍, ഹാഷിം മഠത്തില്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, അസ്ലം പാക്യാര, ഖാലിദ് മല്ലം, ആരിഫ് ചെരുമ്പ, റൗഫ് കെജിഎന്‍, ജമാല്‍ മുണ്ടകൈ, നിസാര്‍ മാങ്ങാട് എന്നിവര്‍ അറിയിച്ചു.