ചാര്‍ട്ടേഡ് വിമാനമൊരുക്കി ദുബൈ വനിതാ കെഎംസിസിയും

    ദുബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ കുടുങ്ങിപ്പോയവര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കി ദുബൈ കെഎംസിസി വനിതാ വിംഗും നാട്ടിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നു. ജൂണ്‍ 27 ശനിയാഴ്ച ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2ല്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനമാണ് വനിതാ വിംഗ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 168 പേര്‍ക്കായി ചാര്‍ട്ടര്‍ ചെയ്യുന്നത്.
    കഴിഞ്ഞ ആഴ്ചകളില്‍ നാട്ടിലേക്ക് പോയ മലയാളികളും അല്ലാത്തവരുമായ നിരവധി പേര്‍ക്ക് വനിതാ വിഭാഗം സൗജന്യ യാത്രക്കുള്ള ടിക്കറ്റുകളും നല്‍കിയിരുന്നു. കോവിഡ് കാലത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ഭക്ഷണ കിറ്റുകളും മരുന്നുകളും സൗജന്യ ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി വനിതാ വിംഗ് സജീവമായി രംഗത്തുണ്ടായിരുന്നു.