
എടരിക്കോട്/ദുബൈ: കോവിഡ് പ്രതിസന്ധി മൂലം മക്കളുടെ പഠനം മുടങ്ങി
ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്ന ഗള്‍ഫിലെ രക്ഷിതാകള്ക്കൊരു
ആശ്വാസ വാര്‍ത്ത. നിങ്ങളുടെ മക്കളെ സൗജന്യമായി പഠിപ്പിക്കാന്‍ ഒരുക്കമാണെന്ന് ഇത്തവണത്തെ എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ യോഗ്യത നേടിയ എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്ററി സ്കൂളിന്റെ മാനേജ്മെന്റ് സന്നദ്ധ അറിയിച്ച് മുന്നോട്ട് വന്നു. കേരളത്തിലെ
സമ്പൂര്‍ണ ഹൈടെക് വിദ്യാലയമാണ് മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്ററി സ്കൂള്‍. കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങി നാട്ടിലേക്ക് പോകാന്‍ കഴിയാതെ ഗള്‍ഫില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലെത്തുന്ന മുറക്ക് അധ്യയന വര്‍ഷം നഷ്ടപ്പെടാതെ പഠനം തുടരാന്‍ അവസരമൊരുക്കുമെന്ന് സ്കൂള്‍ മാനേജര്‍ ബഷീര്‍ എടരിക്കോട് പറഞ്ഞു.
8, 9, 10 ക്ാസുകളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് നല്‍കുക. ഇംഗ്ളീഷ് മീഡിയത്തിലേക്കും മലയാളം മീഡിയത്തിലേക്കും ഇത്തരത്തില്‍ പ്രവേശനം നല്‍കും. നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ ഗള്‍ഫിലാണെങ്കില്‍ താല്‍ക്കാലിക പ്രവേശനത്തിനായി നാട്ടിലെ ബന്ധുക്കള്‍ സ്കൂളിലെത്തിയാല്‍ മതിയാകും. ഇവര്‍ പഠനം തുടരാനുള്ള കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയുമായാണ് വിദ്യാലയത്തില്‍ എത്തേണ്ടതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഗള്‍ഫില്‍ പഠിച്ച കുട്ടിയായതിനാല്‍ നാട്ടിലെത്തുന്നതിന് മുന്‍പ് ടിസി ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം.
ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ സ്കൂളാണിത്. 2327 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതില്‍ രണ്ട് കുട്ടികളൊഴിച്ച് മുഴുവന്‍ പേരും തുടര്‍ പഠനത്തിന് യോഗ്യത നേടി. 99.9 ആണ് വിജയ ശതമാനം. വര്‍ഷങ്ങളായി കേരള സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നതും ഈ സ്കൂളില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അ+ നേടിയ വിദ്യാര്‍ത്ഥികള്‍ പഠിച്ച സ്കൂളും ഇത് തന്നെ. +2 പരീക്ഷയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി 100 ശതമാനം വിജയമാണ് ഇവരുടേത്. വിജയത്തിന് വേണ്ടി പരിശ്രമിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അഭിനന്ദിക്കുന്നുവെന്നും ബഷീര്‍ പറഞ്ഞു. സംസ്ഥാന തലത്തില്‍ തന്നെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്കൂള്‍ നേടിയ വിജയം ഏറെ മികവുറ്റതാണ്. പ്രവാസി വിദ്യാര്‍ത്ഥികളുടെ പഠനത്തിന് 00919496363322 എന്ന നമ്പറില്‍ ബന്ധപ്പെടാം.