കുവൈത്തില്‍ എട്ടു മരണം കൂടി; 719 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് 19 പിടിപെട്ട എട്ടു പേര്‍ കൂടി തിങ്കളാഴ്ച മരിച്ചു. ഇതോടെ, കുവൈത്തില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 220 ആയി ഉയര്‍ന്നു.
ഇതു വരെ 27,762 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 12,899 പേര്‍ക്ക് സുഖപ്പെട്ടിട്ടുണ്ട്. 290,013 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയത്. കുവൈത്തിലെ ജനസംഖ്യയുടെ ദശലക്ഷത്തില്‍ 67,997 പേരിലാണ് പരിശോധന നടത്തിയത്.