
കോഴിക്കോട് :വൈദ്യുതി ബില്‍ വര്‍ധനവിനെതിരെ സൗത്ത് മണ്ഡലം മുസ്ലിം യൂത്ത്ലീഗ് സംഘടിപ്പിച്ച പ്രതിഷേധ ചൂട്ട്സമരം സംസ്ഥാന സീനിയര്‍ വൈ: പ്രസിഡണ്ട് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തികമായി തകര്‍ന്നു നില്ക്കുന്ന പാവപ്പെട്ടവന്റെ തലയില്‍ ഇരുട്ടടി പോലെയുള്ള വൈദുതി ബില്‍ വര്ധനവെന്ന്് നജീബ് കാന്തപുരം പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടെന്ന് പറഞ്ഞു കബളിപ്പിച്ച സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് വൈദുതി ബില്‍ വര്‍ധനവിലൂടെ പുറത്തുവന്നത്. കോവിഡ് കാലത്തും സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പിന്റെയും ധിക്കാരപരമായ നടപടി അവസാനിപ്പിക്കണമെന്നും ബി.പി.ല്‍ കുടുംബങ്ങള്‍ക്ക് ലോക്ഡൗണ്‍ കാലമായ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വൈദ്യുതി സൗജന്യമാക്കുകയും ജനങ്ങളില്‍ നിന്ന ്വൈദ്യുതിചാര്ജിന്റെ പേരില്‍ അധികമായി പിരിച്ചെടുത്ത പണംതിരിച്ച് നല്‍കണമെന്നും അദ്ധേഹം പറഞ്ഞു . പ്രതിഷേധ സമരത്തില്പ്രസിഡണ്ട് കെ.വി.മന്‍സൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിഎം.സിറാജ് സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത്ലീഗ് സെക്രട്ടറി എ.ഷിജിത്ത് ഖാന് ,മണ്ഡലം മുസ്ലിംലീഗ ്വൈ. പ്രസി. പി.സക്കീര്‍ ,മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികളായ എം.പി. ബഷീര്‍, ടി.പി. ഷമീര്‍ കെ.കെ.ശംസുദ്ധീന്‍, വിവി. യൂനുസ്, കെ.ഹാരിസ്, കെ.ടി. കോയ മോന്, സി. സെമീര്‍ ,പി.ഇര്‍ശാദ് മനു, മണ്ഡലംഎംഎസ്.എഫ് പ്രസിഡണ്ട് പി. അഫ്ലു, മേഖല ഭാരവാഹികളായഎം.പി.മുഷ്താഖ്, സി.വി.ഷഫീഖ്, എ.ടി. റാഫി, പി.കെ. ജൈസല്‍, നസീര്‍,എന്നിവര്‍ പങ്കെടുക്കുകയും, ട്രഷറര്‍കെ.ടി. ഫസല്‍ നന്ദി പറഞ്ഞു.