ഷാര്‍ജ: എലൈറ്റ് ഗ്രൂപ്പിന്റെ ഫ്ളൈറ്റ് യുഎഇ സമയം 4 മണിക്ക് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്ക് തിരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 168 യാത്രക്കാരാണുള്ളത്. എലൈറ്റിന്റെ 120 ജീവനക്കാരും കോവിഡ് 19 കാലഘട്ടത്തില്‍ പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച 48 പേരുമാണ് ഇതിലെ യാത്രക്കാര്‍. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും തിരുനന്തപുരം അടക്കം വിവിധ ജില്ലകളിലേക്ക് ബസ് സൗകര്യങ്ങളും ഭക്ഷണവും ക്വാറന്റീന്, താമസ സൗകര്യങ്ങള്‍ എന്നിവയുമടക്കം എല്ലാ സൗകര്യങ്ങളും ഗ്രൂപ് ഒരുക്കിട്ടുണ്ട്. യാത്ര പൂര്‍ണമായും സൗജന്യമാണ്. പിപിഇ കിറ്റ് ഉള്‍പ്പടെ മുഴുവന്‍ മുന്‍കരുതല്‍ സംവിധാനങ്ങളും യാത്രക്കാര്‍ക്ക് പ്രാപ്യമാക്കിയിരുന്നു. മൂന്നു മാസ അവധിക്ക് നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച മാനേജിംഗ് ഡയറക്ടര്‍ ആര്.ഹരികുമാര്‍, താനാകും കമ്പനിയില്‍ നിന്നും ഏറ്റവും ഒടുവില്‍ നാട്ടില്‍ പോകുന്ന വ്യക്തിയെന്ന് പറഞ്ഞു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഉള്‍പ്പെടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ നിവഹിച്ച സേവനങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു.
ദേര ട്രാവല്‍സ് ജനറല്‍ മാനേജര്‍ ടി.പി സുധീഷ്, അഡ്വ. ഹാഷിക് തൈക്കണ്ടി, ഫര്ഹാന് ഹനീഫ എന്നിവര്‍ കാര്യങ്ങള്‍ക്ക് നേതൃത്വം നല്കി. കഷ്ടതനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ വിമാനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ഹരികുമാര്‍ പറഞ്ഞു.