ഇമ ദുബൈയുടെ ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു

68
'ഇമ' ചാര്‍ട്ടേഡ് വിമാനത്തെ അണിയറ പ്രവര്‍ത്തകര്‍ യാത്രയാക്കിയപ്പോള്‍

ദുബൈ: യുഎഇയിലെ എടപ്പാള്‍ നിവാസികളുടെ കൂട്ടായ്മയായ ‘ഇമ’ ദുബൈയുടെ ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം നാട്ടിലെത്താന്‍ പ്രയാസമനുഭവിച്ചിരുന്ന എടപ്പാള്‍ സ്വദേശികളും അടിയന്തരമായി നാട്ടിലെത്തേണ്ട വിവിധ ജില്ലക്കാരുമാണ് ഇമയുടെ സഹായത്താല്‍ നാട്ടിലെത്തിയത്. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് വിമാനം ഒരുക്കിയത്.
ടിക്കറ്റെടുക്കാന്‍ പ്രയാസമുണ്ടായിരുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും സൗജന്യ യാത്രക്ക് അവസരം നല്‍കുകയും ചെയ്തു. യാത്രികര്‍ക്ക് പ്രതിരോധ സുരക്ഷാ വസ്തുക്കളും ഭക്ഷണ വിഭവങ്ങളടങ്ങിയ കിറ്റുകളും സമ്മാനിച്ചു.
ദേര ട്രാവല്‍സ് സഹായത്തോടെയാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്. ത്വല്‍ഹത് ഫോറം ഗ്രൂപ്, അബ്ദുല്‍ കരീം, അബ്ദുല്ലത്തീഫ്, സകീര്‍ പി.സി, ഉബൈദ് തുടങ്ങിയ ‘ഇമ’ ഭാരവാഹികളും ദേര ട്രാവല്‍സ് ഡയറക്ടര്‍ ഫര്‍ദാന്‍ ഹനീഫുമാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോവിഡ് നിയന്ത്രണ കാലയളവില്‍ നാട്ടിലും മറുനാട്ടിലും ഒരുപോലെ ശ്രദ്ധേയമായ
സേവനങ്ങളാണ് കൂട്ടായ്മ നടത്തിയത്. പ്രതിസന്ധി മൂലം ജോലിയിലും മറ്റും ബുദ്ധിമുട്ട് നേരിടുന്ന പ്രവാസികളായ എടപ്പാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഇവര്‍ മുന്നോട്ട് വന്നിരുന്നു. അതോടൊപ്പം, ആവശ്യക്കാരായ പ്രവാസികള്‍ക്ക് ഭക്ഷണ വിഭവ കിറ്റുകളും മരുന്നുകളും നല്‍കാനായി പ്രത്യക ടീം രൂപീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ചാര്‍ട്ടേഡ് വിമാനമൊരുക്കി പ്രവാസികളെ ചേര്‍ത്തു പിടിച്ചത്.
എടപ്പാളിലെ സാംസ്‌കാരിക-സാമൂഹിക രംഗങ്ങളില്‍ പതിറ്റാണ്ടു കാലമായി ശ്രദ്ധേയ സേവനങ്ങള്‍ നടത്തി വരികയാണ് ഇമ ദുബൈ