അബുദാബി: നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ തിക്കും തിരക്കും എയര്‍ലൈന്‍ ഓഫീസുകളില്‍ പ്രയാസം സൃഷ്ടിക്കുന്നു. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പലരും ഇതൊന്നും കണക്കിലെടുക്കാതെയാണ് തിരക്ക് കൂട്ടുന്നത്.
അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസില്‍ എത്തുന്നവര്‍ക്കായി പ്രത്യേക മുറിയും ഇരിപ്പിടങ്ങളും സജ്ജീകരിച്ചു. ഓഫീസിനു പുറത്തും പരിസരത്തും തിങ്ങി നില്‍ക്കുന്നത് ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പണമടക്കലും ടിക്കറ്റ് ലഭിക്കലുമെല്ലാം ഓണ്‍ലൈനിലൂടെ കഴിയുമെങ്കിലും നിരവധി പേര് ഇവിടെയെത്തി തിക്കുംതിരക്കും കൂട്ടുന്നത് പതിവു കാഴ്ചയാണ്. എയര്‍ലൈന്‍ അധികൃതര്‍ യാത്രക്കാര്‍ക്ക് പേയ്മെന്റ് ലിങ്ക് അയച്ചു കൊടുക്കും. അതുവഴി ഓഫീസിലോ വീട്ടിലോ ഇരുന്ന് പണമടക്കാവുന്നതാണ്. അല്പ സമയത്തിനകം തന്നെ ടിക്കറ്റ് ലഭിക്കുകയും ചെയ്യും.