അബ്ദുല്‍ കലാം വര്‍ക്കലക്ക് യാത്രയയപ്പ് നല്‍കി

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദുബൈ-തിരുവനന്തപുരം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുല്‍ കലാം വര്‍ക്കലക്ക് ജില്ലാ കമ്മിറ്റി ഒരുക്കിയ യാത്രയയപ്പില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അക്ബര്‍ ബീമാപ്പളളി ഉപഹാരം നല്‍കുന്നു

ദുബൈ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദുബൈ-തിരുവനന്തപുരം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുല്‍ കലാം വര്‍ക്കലക്ക് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ജില്ലാ കമ്മറ്റിയുടെ ഉപകാരം സീനിയര്‍ വൈസ് പ്രസിഡന്റ് അക്ബര്‍ ബീമാപ്പളളി സമ്മാനിച്ചു. സെക്രട്ടറി അന്‍വര്‍ ഷാ, ട്രഷറര്‍ നസീര്‍ ചാന്നാങ്കര, സിധീര്‍, അഹ്മദ് ഗനി, മുനീര്‍, ജാസിം, സജീദ് വര്‍ക്കല, അന്‍സാര്‍ ചിറയിന്‍കീഴ് തുടങ്ങിയവര്‍ സംബന്ധിച്ചു.