മടങ്ങിയെത്തിയ പ്രവാസികളില്‍ അഞ്ചിലൊന്ന് ദുബൈയില്‍ നിന്ന്

39

അബുദാബി: വന്ദേ ഭാരത് മിഷന്‍ പദ്ധതിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതു വരെ തിരിച്ചെത്തിയ 57,000 പ്രവാസികളില്‍ 12,000 പേരും ദുബൈയില്‍ നിന്ന് പോയവരാണെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ വെളിപ്പെടുത്തി.
ഓരോ അഞ്ചു യാത്രക്കാരിലും ഒരാള്‍ ദുബൈയില്‍ നിന്നാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന യുഎഇയിലെ അബുദാബി ഒഴികെയുള്ള മുഴുവന്‍ എമിറേറ്റുകളിലെയും പ്രവാസികള്‍ കോവിഡ് കാലത്ത് ദുബൈ വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്.