ചലച്ചിത്ര നിര്‍മാതാവ് ഹസന്‍ അലി യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചു

81

റാസല്‍ഖൈമ: ‘ദുബൈയ്ക്കാരന്‍’ എന്ന സിനിമ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത മലയാള ചലച്ചിത്ര നിര്‍മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം ആലുവ ശങ്കരന്‍കുഴി വീട്ടില്‍ ഹസന്‍ അലി (50) ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ബിസിനസ് ആവശ്യാര്‍ത്ഥം യുഎഇയിലെത്തിയതായിരുന്നു ഇദ്ദേഹം. കോവിഡ് പശ്ചാത്തലത്തിലെ ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനായിരുന്നില്ല. ഇതിനിടക്ക് കോവിഡ് 19 ബാധിച്ച് റാസല്‍ഖൈമ സെയ്ഫ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.