ഉമ്മുല്‍ഖുവൈന്‍ കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് കോഴിക്കോട്ടേക്ക് പറന്നു

    ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ കെഎംസിസി ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്നും
    പറന്നു. ഉമ്മുല്‍ഖുവൈന്‍ കെഎംസിസിയുടെ കൂടി പങ്കാളിത്തത്തോടെ ചാര്‍ട്ടര്‍ ചെയ്ത സ്‌പൈസ് ജെറ്റിന്റെ എസ്ജി 9004 വിമാനമാണ് ഇന്നലെ രാവിലെ 5.30ന് പുറപ്പെട്ടത്.
    ഈ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സുമസ്സുകള്‍ക്കും സംഘാടകര്‍ നന്ദി രേഖപ്പെടുത്തി.