അഞ്ച് ഭണ്ഡാരം നല്‍കി ഒരു വീട്ടിലെ കുരുന്നുകള്‍

പഴയങ്ങാടിയില്‍ നിന്നു സിഎച്ച് സെന്ററിന് ഭണ്ഡാരത്തുക കൈമാറിയവര്‍ കരീം ചേലേരിയോടൊപ്പം

ശ്രീകണ്ഠപുരം: ജീവകാരുണ്യ രംഗത്ത് മികച്ച മാതൃകയുമായി ശ്രീകണ്ഠപുരം പഴയങ്ങാടിയിലെ ഈ വീട്. തളിപ്പറമ്പ് സിഎച്ച് സെന്ററിന് ശാഖാ കമ്മറ്റി സ്വരൂപിച്ച ഫണ്ട് കൈമാറ്റച്ചടങ്ങിലാണ് ഒരു കുടുംബത്തിലെ അഞ്ച് കുരുന്നുകള്‍ തങ്ങളുടെ ഭണ്ഡാരം അഡ്വ.കരീം ചേലേരിക്ക് കൈമാറിയത്.
ദമാം കെഎംസിസി കണ്ണൂര്‍ ജില്ലാ ട്രഷറര്‍ എകെ നൗഷാദിന്റ മക്കളായ മുഹമ്മദ് റാസി, റന ഫാത്തിമ, സഹോദരന്‍ മസ്‌ക്കറ്റ് കെഎംസി സി പ്രവര്‍ത്തകന്‍ എകെ മൊയ്തീന്റെ മകന്‍ മുഹമ്മദ് മാസിന്‍, സഹോദരി എകെ സാബിറയുടെ മക്കളായ ഫസ്‌ലാന്‍ ഫൈസല്‍, ഫര്‍ഹാന്‍ ഫൈസല്‍ എന്നിവരാണ് ഭണ്ഡാര തുക കൈമാറി മാതൃകയായത്. ഒപ്പം ഹാഫിള് എപി മിദാദ് ലോയേര്‍സ് ഫോറം ജില്ലാ ജനറല്‍ സിക്രട്ടറി അഡ്വ. പി മുഹമ്മദ് അനീഫിന്റ മകന്‍ റയ്യാനും തങ്ങളുടെ വലിയ സമ്പാദ്യം സി എച്ച് സെന്ററിന് നല്‍കി.

ഷെസിന്‍ തന്റെ സമ്പാദ്യം സി എച്ച് സെന്ററിന് കൈമാറുന്നു

ഷെസിന്‍ തന്റെ സമ്പാദ്യം സി എച്ച് സെന്ററിന് കൈമാറുന്നു
ഭണ്ഡാരത്തുക കൈമാറി വിദ്യാര്‍ത്ഥികള്‍
ശ്രീകണ്ഠപുരം: മാസങ്ങളായി സ്വരൂപിച്ച ഭണ്ഡാരം തളിപ്പറമ്പ സിഎച്ച് സെന്ററിന് നല്‍കി വിദ്യാര്‍ത്ഥി. ശ്രീകണ്ഠപുരം കായിമ്പാച്ചേരിയിലെ വയല്‍പാത്ത് നസീമയുടെയും പഴയങ്ങാടിയിലെ തെക്കന്മാരകത്ത് സമീലിന്റെയും മകന്‍ ഷെസിനാണ് തന്റെ സമ്പാദ്യം സിഎച്ച് സെന്ററിലെത്തി പ്രസിഡന്റ് അഡ്വ എസ് മുഹമ്മദ്, ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരി എന്നിവര്‍ക്ക് കൈമാറിയത്.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി സ്വരുക്കൂട്ടിയ തന്റെ സമ്പാദ്യ തുക നല്‍കി കുരുന്ന് മകനും കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. മുസ്‌ലിം ലീഗ് ശ്രീകണ്ഠപുരം ശാഖാ പ്രസിഡന്റിന്റെ പേരക്കുട്ടി മുഹമ്മദ് സുബൈറാണ് തുക കൈമാറിയത്. മണ്ഡലം വൈസ് പ്രസിഡന്റ് കെ സലാഹുദ്ദീന്‍ തുക ഏറ്റ് വാങ്ങി.

ശ്രീകണ്ഠപുരത്തെ മുഹമ്മദ് സുബൈറിന്റെ സമ്പാദ്യം കെ സലാഹുദ്ദീന്‍ ഏറ്റ് വാങ്ങുന്നു