ഷഫീക്കിന്റെ ദുരിത പ്രവാസത്തിന് വിട നല്‍കി ‘ഫ്‌ളൈ വിത് ഇന്‍കാസ്’ സംരംഭം

148
ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം ഷഫീക്കിന് ടിക്കറ്റ് നല്‍കുന്നു. ടി.എ രവീന്ദ്രന്‍, പുന്നക്കന്‍ മുഹമ്മദലി, ബിജു എബ്രഹാം, സി.പി ജലീല്‍, മധു എ.വി, അബ്ദുല്‍ മനാഫ്, സാം വര്‍ഗീസ്, മുനീര്‍ കുമ്പള സമീപം

ദുബൈ: ഒന്നര വര്‍ഷം മുന്‍പ് ജോലി തേടി ദുബൈയില്‍ എത്തിയ ഷഫീക്കിന് സ്ഥിര ജോലി തരപ്പെടുത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു. കോഴിക്കോട് എംപി എം.കെ രാഘവനെ ഷഫീക്കിന്റെ കുടുംബം ബുദ്ധിമുട്ടുകള്‍ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ രാഘവന്‍ ഈ വിഷയം ഇന്‍കാസ് യുഎഇ സെന്‍ട്രല്‍ കമ്മറ്റിയെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്, ഇന്‍കാസ് ഷാര്‍ജ കമ്മിറ്റി ഷഫീക്കിന് ടിക്കറ്റ് നല്‍കാന്‍ മുന്നോട്ട് വന്നു. ഇന്നലെ ഷാര്‍ജയില്‍ ഇന്‍കാസ് ഭാരവാഹികള്‍ ടിക്കറ്റ് കൈമാറി. ഇന്‍കാസ് യുഎഇ പ്രസിഡന്റ് ടി.എ രവീന്ദ്രന്‍, ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, വര്‍ക്കിംഗ് പ്രസിഡന്റ് ബിജു എബ്രഹാം, സി.പി ജലീല്‍, മധു എ.വി, അബ്ദുല്‍ മനാഫ്, സാം വര്‍ഗീസ്, ‘ഫ്‌ളൈ വിത് ഇന്‍കാസ്’ ചീഫ് കോഓര്‍ഡിനേറ്റര്‍ മുനീര്‍ കുമ്പള സന്നിഹതരായിരുന്നു.