ഷാര്‍ജ: മഹാമാരിയില്‍ താളം തെറ്റിയ ജീവിതങ്ങളെ ചേര്‍ത്തു പിടിച്ച് അതിജീവനത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ഉമയനെല്ലൂര്‍ ഭക്ഷ്യ കിറ്റ് വീടുകളിലെത്തിച്ച് വിതരണം നടത്തി.
കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ ‘സാന്ത്വനം 2020’ എന്ന പേരില്‍ പ്രത്യേക വിംഗ് രൂപീകരിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് അഡ്വ. നജുമുദ്ദീന്റെ അധ്യക്ഷതയില്‍ നടന്ന ഭക്ഷ്യ കിറ്റ് വിതരണം രക്ഷാധികാരി ഉണ്ണികൃഷ്ണന് ജന.സെക്രട്ടറി സിദ്ദിഖ് കഴിവേലിക്ക് നല്കി തുടക്കം കുറിച്ചു. ജന.സെക്രട്ടറി സിദ്ദിഖ് കഴിവേലി, വൈസ് പ്രസിഡന്റുമാരായ കബീര്‍ ചരുവിള, തിലകന്, ട്രഷറര്‍ മനോജ് മനാമ, പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് പുന്നവിള സംസാരിച്ചു.
വൈസ് പ്രസിഡന്റ് നിസാര്‍ അബ്ദുല്‍ അസീസ്, ജോ.സെക്രട്ടറിമാരായ സിദ്ദിഖ് അലിയാര്, ഷിഹാ രാജ്, ജോ.ട്രഷറര്‍ അനന്തു, സ്പോണ്‍സര്‍ഷിപ് കണ്‍വീനര്‍ റെജി സലാം, ഐ.ടി കണ്‍വീനര്‍ ആസിഫ് അലി സിദ്ദിഖ്, പബ്ളിസിറ്റി കണ്‍വീനര്‍ യൂസുഫ് ഖാലിദ്, അന്‍വര്‍, നൗഷാദ്, അനസ് കാടാച്ചേരി, അനസ് വാഹിദ് നേതൃത്വം നല്കി.