കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് സ്വദേശിയും കുവൈത്ത് കെഎംസിസി. കുന്ദമംഗലം മണ്ഡലം പ്രവര്‍ത്തക സമിതിയംഗം അജ്മല്‍ സത്താറിന്റെ മയ്യിത്ത് കുവൈത്തില്‍ ഖബറടക്കി. സുലൈബിഖാത് ഖബര്‍സ്താനിലാണ് മയ്യിത്ത് മറവ് ചെയ്തത്. കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുവൈത്ത് അമീരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് അജ്മല്‍ മരിച്ചത്. കുവൈത്ത് കെഎംസിസി സംസ്ഥാന ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ്, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, പ്രവര്‍ത്തക സമിതിയംഗം ഷാഫി കൊല്ലം, മെഡിക്കല്‍ വിംഗ് വൈസ് ചെയര്മാന് നിഹാസ് വാണിമേല്‍, കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ബാവ, മെഡിക്കല്‍ വിംഗ് ഭാരവാഹി ജാവേദ്, മലബാര്‍ ഗോള്‍ഡ് റീജ്യണല്‍ മാനേജര്‍ അഫ്സല് ഖാന്, നിസാര്‍ അലങ്കാര്‍, മജീദ് പൂവാട്ട്പറമ്പ്, കുവൈത്ത് ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ മയ്യിത്ത് സംസ്കാരത്തിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തു.