മുഹമ്മദ് ഫിര്‍ദൗസിന്റെ മയ്യിത്ത് ദുബൈയില്‍ ഖബറടക്കി

    മുഹമ്മദ് ഫിര്‍ദൗസ്

    ദുബൈ: ദേര അല്‍റിഖ്ഖ റോഡിലെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി മരിച്ച മലപ്പുറം പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി നീലത്ത് മുഹമ്മദ് ഫിര്‍ദൗസി(26)ന്റെ മയ്യിത്ത് ദുബൈയില്‍ ഖബറടക്കി. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. അല്‍ഖൂസ് ഖബര്‍സ്തതാനിലായിരുന്നു മറവു ചെയ്തത്. കെഎംസിസി നേതാക്കളും ബന്ധുക്കളും ഖബറടക്ക ചടങ്ങില്‍ സന്നിഹിതരായിരുന്നു.
    കൊറോണ വൈറസ് ബാധയില്‍ നിന്ന് മോചിതനായ മുഹമ്മദ് ഫിര്‍ദൗസ് (26) ഒരാഴ്ച മുന്‍പാണ് അല്‍റിഖ്ഖ പ്‌ളാസയുടെ ഏഴാം നിലയിലെ ബാല്‍കണിയില്‍ നിന്ന് ചാടി മരിച്ചത്. കോവിഡ് ബാധിച്ച ശേഷം മാനസിക പ്രശ്‌നം ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് വിവരം. ചിലപ്പോഴൊക്കെ ഇതിന്റെ വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. അസുഖം മാറിയ ശേഷം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി എംപി ഫിര്‍ദൗസിനെ നാട്ടില്‍ പോകാന്‍ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് നയതന്ത്ര കാര്യാലയത്തിന് കത്തയിച്ചിരുന്നു. അതുമായി കോണ്‍സുല്‍ ജനറലിനെ നേരിട്ടു കണ്ട് അഭ്യര്‍ത്ഥിക്കാനിരുന്നതായിരുന്നു. അതിനിടക്കായി ഫിര്‍ദൗസിന്റെ മരണം.