സ്വര്‍ണവില പവന് 35400

കൊച്ചി.: സംസ്ഥാത്ത് സ്വര്‍ണവില റെക്കോഡോടെ കുതിക്കുന്നു. ഗ്രാമിന് 20രൂപയും പവന് 160രൂപയും ഉയര്‍ന്നാണ് സ്വര്‍ണ വില പുതിയ ഉയരത്തിലെത്തിയത്. പവന് 35400രൂപയാണ് ശനിയാഴ്ചത്തെ വില. ഈ വര്‍ഷം ഇത് വരെ 6400 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിനു മേല്‍ ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ 10820രൂപയുടെ വര്‍ധനവും ഉണ്ടായി. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്നാണ് വിപണിയുടെ കണക്കു കൂട്ടല്‍.
ഈവര്‍ഷം തുടക്കത്തില്‍ 29000രൂപയായിരുന്നു പവന് വില. കഴിഞ്ഞവര്‍ഷം ഇതേ സമയം ഇത് 24560രൂപയുമായിരുന്നു.