അബുദാബി: ഈവര്‍ഷത്തെ ഹജ്ജ് കര്‍മ്മം സംബന്ധിച്ചു സഊദി ഭരണകൂടം എ ടുത്ത തീരുമാനത്തെ യുഎഇ ഫത്വ കൗണ്‍സില്‍ സ്വാഗതം ചെയ്തു. ലോകം മുഴുവ ന് കൊറോണ വ്യാപകമായ പശ്ചാത്തലത്തില്‍ ഹജ്ജിന്റെ കാര്യത്തിലുള്ള തീരുമാനത്തില്‍ പൂര്‍ണ്ണമായും യോജിക്കുകയാണ്.
ഇക്കാര്യത്തില്‍ മുഴുവന്‍ ഇസ്ലാം മത വിശ്വാസികളും സഹകരിക്കേണ്ടതാണെന്ന് ഹ ജ്ജ്, ഉംറ തീര്‍ഥാടകരെ പരിപാലിക്കുന്നതിനും അവരുടെ ആരോഗ്യം സംരക്ഷിക്കുന്ന തിനുമുള്ള ഉത്തരവാദിത്തം ഉയര്‍ത്തിക്കാട്ടി എല്ലാവരും സൗദി സര്‍ക്കാരിന്റെ നിര്‍ദ്ദേശ ങ്ങള് പാലിക്കേണ്ടതുണ്ടെന്ന് യുഎഇ ഫത് വ കൗണ്‍സില്‍ പ്രസിഡന്റ് ഷെയ്ഖ് അബ്ദു ല്ല ബിന്‍ ബയ്യാഹ് പറഞ്ഞു.
മുസ്ലീങ്ങള്‍ സൗദി അറേബ്യയെ പിന്തുണയ്ക്കുകയും ഹജ്ജിന്റെ നടത്തിപ്പിനെയും മേല്‍നോട്ടത്തെയും അഭിനന്ദിക്കുകയും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള താല്പര്യത്തെ അഭിനന്ദിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ ഹജ്ജിന് ആകെ 10,000 പേര്‍ക്കാണ് അനുമതി നല്‍കുകയെന്ന് സഊ ദി അറേബ്യ അറിയിച്ചിട്ടുണ്ട്. ഇതില്‍ 1000 പേരാണ് സ്വദേശികളായി ഉണ്ടാവുക. വിദേശികളില്‍ കൂടുതലും സഊദിയില്‍ തന്നെയുള്ളവരായിരിക്കുമെന്നാണ് കരുതുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ പേര് എത്തുന്ന ത് രോഗവ്യാപനത്തിന് കാരണമായിത്തീരുമെന്നതിനാലാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. 65 വയസ്സിനുമുകളിലുള്ളവര്‍ക്ക് അനുമതി നല്കുകയില്ലെ ന്നും സഊദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.