കോവിഡ് ബാധിച്ചു മരിച്ച അജയന്റെ മൃതദേഹം കുവൈത്ത് കെഎംസിസി നേതൃത്വത്തില്‍ സംസ്‌കരിച്ചു

അജയന്‍ പദ്മനാഭനെ സംസ്‌കരിച്ച സ്ഥലത്ത് നാട്ടുകാരനും കുവൈത്ത് കെഎംസിസി വൈസ് പ്രസിഡന്റുമായ ഹാരിസ് വള്ളിയോത്ത്

കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച് കുവൈത്തില്‍ നിര്യാതനായ കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന്‍ പദ്മനാഭന്റെ മൃതദേഹം സംസ്‌കരിച്ചു. കുവൈത്ത് കെഎംസിസി വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. നിലവില്‍ ബാലുശ്ശേരി കോക്കല്ലൂരാണ് വീട്. കോവിഡ് ബാധിച്ച് മിഷ്‌റിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.